Header Ads

  • Breaking News

    നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങള്‍മാരുമില്ലേ?സ്വന്തം ചിത്രം മോർഫ് ചെയ്തവർക്കെതിരെ അനുപമ പരമേശ്വരൻ


    നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകർ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ താരത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രദർശിപ്പിച്ചവർക്കെതിരെ മറുപടി കൊടുക്കുകയാണ് അനുപമ പരമേശ്വരൻ. കുറച്ചു ദിവസങ്ങൾ മുൻപ് മുമ്പ് അനുപമയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും അതിനുശേഷം മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിക്കുകയും അതിനെതിരെ താരം താരം പോസ്റ്റ് ഇട്ടപ്പോൾ തന്നെ പെട്ടെന്ന് അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു.


    ‘ഇത്തരം അസംബന്ധങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുള്ള എല്ലാ ഞരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങള്‍മാരുമില്ലേ? എന്നാണ് താരത്തിനെ പ്രതികരണം. ഇങ്ങനെ ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടേ?” എന്നാണ് അനുപമ ചോദിക്കുന്നത്. ‘ഒരു പെണ്‍കുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാന്‍ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവര്‍ത്തിക്കരുത്..എന്ന് നടിയുടെ ഫാൻസ്‌ പേജിലും പിന്നാലെ പോസ്റ്റ് വന്നു. ട്വിറ്ററിലും സജീവമായ് അനുപമ പരമേശ്വരൻ പ്രചരിക്കുന്നത് എല്ലാം വ്യാജ ചിത്രങ്ങൾ ആണെന്ന് അവിടെയും പോസ്റ്റിട്ടിരുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad