കണ്ണൂരിൽ ഡോക്ടറുടെ കുറിപ്പടിയുമായി മദ്യം വാങ്ങാൻ എത്തിയത് 7 പേർ, എല്ലാവരെയും മടക്കി അയച്ചു
മദ്യാസക്തരായ ഏഴുപേർ ഡോക്ടർമാരുടെ കുറിപ്പടിയുമായി എക്സൈസിനെ സമീപിച്ചു. സർക്കാർ ഉത്തരവിനെതിരായ കോടതിവിധിയുള്ളതിനാൽ ഇവരെ മടക്കി അയച്ചു.
കണ്ണൂർ, കൂത്തുപറമ്പ്, ഇരിട്ടി, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽനിന്നാണ് വ്യാഴാഴ്ച ആളുകൾ എക്സൈസിനെ സമീപിച്ചത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ പരിശോധനയ്ക്കുശേഷമാണ് മദ്യാസക്തരാണെന്ന് രേഖപ്പെടുത്തിയ കുറിപ്പടിയുമായി ഉച്ചയ്ക്കുശേഷം ഇവരെത്തിയത്. മദ്യാസക്തർക്ക് മദ്യം നൽകാൻ ഡോക്ടർമാർ കുറിപ്പടി നൽകണമെന്നായിരുന്നു സർക്കാർ ഉത്തരവ്.
എന്നാൽ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് പിന്നീട് കോടതിവിധി വന്നിരുന്നു. അതിനാലാണ് എല്ലാവരെയും മടക്കി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെപ്പേർ നേരിട്ട് എക്സൈസിനെ സമീപിച്ചിരുന്നു. ഭൂരിഭാഗം പേരെയും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കയച്ചു. ചിലരെ എക്സൈസിന്റെ പയ്യന്നൂരിലെ മദ്യവിമുക്ത ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ليست هناك تعليقات
إرسال تعليق