ഇന്ത്യക്ക്100 കോടി ഡോളര്‍ നല്‍കും
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ലോകബാങ്ക്. 100 കോടി ഡോളര്‍ ലോകബാങ്ക് ഇന്ത്യക്ക് നല്‍കും. നേരത്തെ പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് വിദേശത്ത് നിന്ന് സാമ്പത്തികസഹായം തേടിയിരുന്നു. കൊവിഡ് മൂലം രാജ്യത്ത് അസാധാരണ സാഹചര്യമുണ്ടായതിനാല്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് മാത്രം വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്.
ليست هناك تعليقات
إرسال تعليق