ഇതെന്ത് എന്ന ആശയക്കുഴപ്പത്തിൽ ഫഹദ്;ചിരിപ്പിച്ച് നസ്രിയ…വീഡിയോ കാണാം

ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് ഫഹദ്-നസ്രിയയുടേത്. താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്. ഇപ്പോൾ ടിക്ടോക്കിൽ തരംഗമായി കൊണ്ടിരിക്കുന്ന ‘ഹാൻഡ് ഇമോജി’ ചലഞ്ചിൽ പങ്കെടുത്ത് നടിയും നിർമാതാവുമായ നസ്രിയ നാസിം രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആ വീഡിയോയിൽ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത് നസ്രിയ ആണെങ്കിലും മുഖഭാവം കൊണ്ട് കയ്യടി നേടിയത് ഫഹദാണ്. ഒരു പാട്ടിന്റെ പശ്ചാത്തലത്തിൽ സ്ക്രീനിൽ തെളിയുന്ന ഹാൻഡ് ഇമോജികൾ ചെയ്യുക എന്നതാണ് ചലഞ്ച്.
ഇൗ ചലഞ്ച് നിഷ്പ്രയാസം ചെയ്യുന്ന നസ്രിയയെയും സ്ക്രീനിൽ നടക്കുന്ന കാര്യങ്ങളെ പറ്റി യാതൊരു അറിവുമില്ലാതെ ഇരിക്കുന്ന ഫഹദിനെയും വീഡിയോയിൽ കാണുവാൻ സാധിക്കും. ഫഹദിന്റെ അവസ്ഥയെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു കുറിപ്പും നസ്രിയ ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഭർത്താവിനോട് വിശദീകരിക്കുന്ന ഞാൻ. (അദ്ദേഹത്തിന്റെ മുഖം നോക്കൂ) എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും ഇല്ല,” എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ‘ക്വാറന്റീൻ ചിൽ’ എന്ന ഹാഷ്ടാഗോടെയാണ് നസ്രിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷം പേർ കണ്ട ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളുമായി താരങ്ങളും എത്തിയിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق