സ്വകാര്യ വാഹനങ്ങള്‍ തടയില്ല; വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നു പോലീസ്
അത്യാവശ്യ കാര്യങ്ങള്‍ക്കായി ഞായറാഴ്ച പുറത്തിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ പോലീസ് തടയില്ല. ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്ച പകല്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ തടയണമെന്ന പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നു പോലീസ് ആസ്ഥാനത്തുനിന്നു അറിയിച്ചു.
അവശ്യ സര്‍വീസുകള്‍ക്കും ഇതില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കും യാതൊരു തടസവുമുണ്ടാകില്ല. കൊറോണ വൈറസ് ബാധ തടയുന്നതിനായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് അത്യാവശ്യമില്ലാത്ത പരമാവധി ആളുകള്‍ നിരത്തിലിറങ്ങാതെ വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നു പോലീസ് അറിയിച്ചു.
ദീര്‍ഘദൂര ട്രെയിനുകള്‍ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഞായറാഴ്ച നിശ്ചലമാകും. മെട്രോ സര്‍വീസ് നടത്തില്ല. കെഐസ്‌ആര്‍ടിസി സര്‍വീസുകളും നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق