Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ ടെക്‌സ്‌റ്റൈൽസ് & ഗാര്മെന്റ്സ് സ്ഥാപനങ്ങൾ നാളെ( മാർച്ച് 22) മുതൽ 31 വരെ അടച്ചിടും


    കണ്ണൂർ : 
    കോവിഡ് 19 വ്യാപനത്തിൽനിന്നും കേരളീയ സമൂഹത്തെ രക്ഷിക്കുന്നതിനും നിലവിലുള്ള ആശങ്കാജനകമായ സാഹചര്യത്തെ മറികടക്കുന്നതിനുമായി നാളെ മുതൽ (ഞായർ 22-03-2020) 2020 മാർച്ച് 31 വരെ കണ്ണൂർ ജില്ലയിലെ ടെക്‌സ്‌റ്റൈൽസ് & ഗാര്മെന്റ്സ് സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതല്ല. കേരള ടെക്‌സ്‌റ്റൈൽസ് & ഗാര്മെന്റ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയാണ് അവധി പ്രഖ്യാപിച്ചത്.

    ഈ ദിവസങ്ങൾ അവധിയായി കരുതി മുഴുവൻ ജനങ്ങളും ഇതുമായി സഹകരിക്കണമെന്ന് കണ്ണൂർ ജില്ലാ കമ്മറ്റി പ്രസിഡന്റ് പി.പി. അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ, ട്രഷറർ കെ.എം. അഷ്‌റഫ് എന്നിവർ സംയുക്തപ്രസ്താവനയിലൂടെ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad