Header Ads

  • Breaking News

    പാനൂരിൽ ബൈക്കിൽ മിനി ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം



    പാനൂർ: 
    ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സെൻട്രൽപുത്തൂർ എൽ.പി.സ്കൂൾ രണ്ടാം തരം വിദ്യാർത്ഥി കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യൻ്റയും പ്രനിഷയുടെയും മകൾ അൻവിയ (7) യാണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9 മണിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി.സ്ക്കൂളിന് സമീപമാണ് സംഭവം. 

    അമ്മാവനൊത്ത് ബൈക്കിൽ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവിൽ നിന്നും അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോറിയുടെ പിൻഭാഗം കൊണ്ട് ബൈക്കിനെ അടിച്ച് തെറിപ്പിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ കുട്ടി തലയടിച്ച്തെറിച്ചുവീഴുകയായിരുന്നു. 

    ഉടൻ തന്നെ പാനൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 
    അൻവി നാണ് സഹോദരൻ അൻവിൻ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad