Header Ads

  • Breaking News

    മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ പ്രതാപ് പോത്തനും;കഥാപാത്രം വെളിപ്പെടുത്തി താരം


    മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ തന്റെ വേഷത്തെ പറ്റി തുറന്നുപറയുകയാണ് പ്രതാപ് പോത്തൻ. മന്ത്രവാദ പാവയായാകും ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുക എന്നും സിനിമ ഇപ്പോൾ പ്രി–പ്രൊഡക്‌ഷൻ സ്റ്റേജിലാണെന്നും ലാലിന്റെ ആദ്യസംവിധാന സംരംഭത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തൻ പറഞ്ഞു. ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന സിനിമയിൽ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുമ്പോൾ അനിമേഷന്‍ സാങ്കേതിക വിദ്യയോടെയുള്ള മന്ത്രവാദ പാവയുടെ ശബ്ദമാകും ചിത്രത്തിൽ പ്രതാപ് പോത്തന്‍ നല്‍കുക.

    ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് നവോദയ ജിജോ ആണ്. ചിത്രം പറയുന്നത് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവർണ നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ്. ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് കെ.യു. മോഹനൻ ആണ്. ചിത്രത്തിന്റെ സംഗീതം നിർവഹണം ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരൻ ലിഡിയന്‍ നാദസ്വരമാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad