Header Ads

  • Breaking News

    ബിലാലിന്റെ തിരിച്ചുവരവിനൊപ്പം മംമ്‌തയുടെ ‘റിമി’യും തിരിച്ചെത്തുന്നു;ചിത്രത്തിൽ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് താരം


    മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാൽ. അമൽ നീരദാണ് മമ്മൂട്ടി ബിലാലായി എത്തുന്നുവെന്ന വാർത്ത സ്ഥിരീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ആഭിമുഖ്യത്തിൽ മമ്ത മോഹൻദാസ് ബിലാലിനെ കുറിച്ച് സംസാരിക്കുകയാണ്. ബിഗ് ബി ടീമിനൊപ്പം വീണ്ടും പ്രവർത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും റിമി എന്ന കഥാപാത്രം ആകുവാനുള്ള തയ്യാറെടുപ്പിലാണ് എന്നും താരം പറയുന്നു. ബിലാലിൽ മമ്തയുടെ കഥാപാത്രം കുറച്ചുകൂടി പക്വതയുള്ളതാകും എന്നും പറയുന്നുണ്ട്. 2007 ൽ പുറത്തിറങ്ങിയ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ഒറ്റ ചിത്രമാണ് ബിലാലിന് വേണ്ടി ഇത്രയുമധികം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ ഹൈപ്പ് ചിത്രമാണ് ബിലാൽ.

    ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ്. എടുത്തു വളർത്തപ്പെട്ട നാലു സഹോദരന്മാരുടെ കഥ പറയുന്ന ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരായിരുന്നു ബിലാൽ. ഈ പേര് തന്നെയാണ് രണ്ടാംഭാഗത്തിന് കൊടുത്തിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad