Header Ads

  • Breaking News

    ‘ചില സാങ്കേതിക കാരണങ്ങളാല്‍’ !!! യുട്യൂബില്‍ തരംഗമായ ഷോര്‍ട്ട് ഫിലിം


    റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ‘ചില സാങ്കേതിക കാരണങ്ങളാല്‍’സോഷ്യല്‍മീഡിയയില്‍ ശ്രദ്ദ നേടുന്നു. ഫെബിന്‍ സിദ്ധാര്‍ത്താണ് ചിത്രത്തിന്റെ തിരക്കഥ. ഷോര്‍ട്ട് ഫിലിമില്‍ വര്‍ത്തമാന ജീവിതത്തില്‍ കാലാകാരമാര്‍ക്ക് പോലും നേരിടേണ്ടി വരുന്ന മാറ്റി നിര്‍ത്തലുകളും, അതിക്രമങ്ങളും പ്രമേയമാക്കിയിട്ടുണ്ട്.

    സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്
    വിവിധ ഫെസ്റ്റിവലുകളില്‍ നിന്നായി മികച്ച ചിത്രത്തിന് ഉള്‍പ്പെടെ 20ഓളം അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. പുത്തന്‍ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പുത്തന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.ചിത്രത്തിന്റെ ചായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂരും,സംഗീതം പി.എസ് ജയ്ഹരിയും, എഡിറ്റിംഗ് ഫെബിന്‍ സിദ്ധാര്‍ത്തും,കലാ സംവിധാനം ജയദേവന്‍ അലനല്ലൂരുമാണ്.

    ചിത്രത്തിന്റ കഥ പോകുന്നത് ഒരു ബാലേ ട്രൂപ്പിന്റെ ഒരു ദിവസത്തെ ഉത്സവപറമ്പിലേക്കുള്ള യാത്രയുടെ പശ്ച്ചാത്തലത്തിലാണ്. സന്തോഷ് പുത്തന്‍, അഫ്‌സല്‍ കെ അസീസ്,വിനോദ് തോമസ് (അയ്യപ്പനും കോശിയും ഫെയിം),അരുണ്‍ കുമാര്‍ തുടങ്ങിയ താരരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.നിരവധി വേദികളില്‍ നിന്നായി നിരൂപക പ്രശംസയും,പ്രേക്ഷക പിന്തുണയും ടിത്രം നേടികഴിഞ്ഞു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad