ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് യുവാവ്; എഫ്ഐആർ റദ്ദാക്കാതെ കോടതി
കൊച്ചി:
രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ച യുവാവിന്റെ പേരിൽ കേസ്. പൊലീസ് ചാർജുചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
തിരുവനന്തപുരം കടകംപിള്ളി സ്വദേശി അഭിജിത്തിന്റെ(23) ഹർജിയാണ് തള്ളിയത്. 2018 ജൂലൈ 12നു രാത്രി 9.30-ന് യുവതി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു സംഭവം നടന്നത്. ബൈക്കിൽ പിന്നാലെയെത്തിയ യുവാവ് കൂടെപോരുന്നോ എന്ന് ചോദിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ പേട്ട പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച വകുപ്പുകൾ ചേർത്തായിരുന്നു കേസ് എടുത്തത്. ഇത് റദ്ദാക്കണമെന്ന ആവശ്യവുമായാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ എഫ്ഐആറും അന്തിമ റിപ്പോർട്ടും റദ്ദാക്കാനാവില്ലെന്നും കോടതി അറിയിച്ചത്.

ليست هناك تعليقات
إرسال تعليق