Header Ads

  • Breaking News

    കരുണ വിവാദം: ആഷിക് അബുവിന്റെ റെസ്റ്റോറന്റിലേക്ക് മാർച്ച് നടത്തി ബിജെപി..!


    2019 നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ കൊച്ചി രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച്‌ ‘കരുണ’ എന്ന പേരിൽ ഒരു ലൈവ്‌ മ്യൂസിക്കൽ കൺസർട്ട്‌ അവതരിപ്പിച്ച് കൊണ്ടാണു കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (KMF) നിലവിൽ വന്നത്. ആ പരിപാടിയുടെ വരവുതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രോഗ്രാം കഴിഞ്ഞ് നാല് മാസമായിട്ടും മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ പണം ഒന്നും ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്ത് എത്തിയിരുന്നു. ഇതിനെ ചൊല്ലി നിരവധി ചർച്ചകൾ നടന്നപ്പോൾ സൗജന്യമായി സ്റ്റേഡിയവും താരങ്ങളും പങ്കെടുത്ത പരിപാടിയുടെ ലാഭം സംഘാടകർ വെട്ടിച്ചു എന്നതരത്തിലും ചർച്ചകളെത്തി.
    ഇപ്പോഴിതാ ആഷിക് അബുവിനേയും ഭാര്യ റിമ കല്ലിങ്കലിനേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് അബുവിന്റെ റെസ്‌റ്റോറന്റായ പപ്പായ റെസ്റ്റോറന്റിലേക്ക് മാർച്ച് നടത്തിയിരിക്കുകയാണ് ബി ജെ പി എറണാകുളം ജില്ലാ കമ്മിറ്റി. ദുരിതാശ്വാസ നിധി വിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി യുടെ തീരുമാനം. അഴിമതി പുറത്തുവന്നപ്പോൾ 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് രക്ഷപ്പെടാനാണ് ആഷിഖ് അബുവും കൂട്ടരും ശ്രമിച്ചതെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad