Header Ads

  • Breaking News

    “ജസ്റ്റ്‌ മൈൻഡ് യുവർ ബിസിനസ്സ്” അന്യന്റെ വേഷത്തിലും സ്വകാര്യതയിലും ഇടപെടുന്ന സദാചാരക്കാർക്ക് അമേയയുടെ മറുപടി..!

    കരിക്ക് വെബ്‌സീരിസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അമേയ മാത്യു. ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം സജീവമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്ത് എത്തുന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കരിക്ക് വെബ് സീരിസ് പുറത്തിറങ്ങിയശേഷം താരത്തിന്റെ ഫോട്ടോസുകള്‍ എല്ലാം സോഷ്യല്‍ മീഡിയ വൈറലായിരുന്നു. താരത്തിന് നിരവധി വിമര്‍ശനങ്ങളും ലഭിച്ചിരുന്നു. അറിയപ്പെടുന്ന ഒരു മോഡലും കൂടിയാണ് അമേയ.
    സോഷ്യൽ മീഡിയയിൽ അമേയ പങ്ക് വെച്ച പുതിയ ചിത്രങ്ങളും അവയുടെ ക്യാപ്ഷനുകളുമാണ് ഇപ്പോൾ ഏറെ കൈയ്യടി നേടിക്കൊണ്ടിരിക്കുന്നത്. “അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലർത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ…”ജസ്റ്റ്‌ മൈൻഡ് യുവർ ബിസിനസ്സ് “. 😈🤨☠👊🏻” എന്ന ക്യാപ്ഷനോട് കൂടിയാണ് ഒരു പോസ്റ്റ്. സദാചാരവാദികൾക്കുള്ള കനത്ത ഒരു പ്രഹരം തന്നെയാണ് ആ ക്യാപ്ഷൻ എന്ന് സ്‌പഷ്ടം.

    “ഊതിയാൽ അണയില്ല… ഉലയിലെ തീ… ഉള്ളാകെ ആളുന്നു…ഉയിരിലെ തീ ” വേഷത്തിന്റെയും രൂപത്തിന്റെയും പേരിൽ ആരെയും അപമാനിക്കാതിരിക്കുക. നാളെ എന്തെന്ന് ആർക്കറിയാം…!😊☹😇” എന്നാണ് മറ്റൊരു പോസ്റ്റിൽ താരം കൊടുത്തിരിക്കുന്ന കമന്റ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad