Header Ads

  • Breaking News

    ദുല്‍ഖറിന്റെ എക്സ്ഗേള്‍ ഫ്രണ്ട് ആണെന്ന് പറഞ്ഞുപരത്തി ! അനുഭവങ്ങള്‍ പങ്കുവച്ച് ബിഗ്‌ബോസ് വീട്ടില്‍ അമൃതയും അഭിരാമിയും


    എട്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ബിഗ് ബോസ് ഹൗസില്‍ അപ്രതീക്ഷിതമല്ലാത്ത പലതുമാണ് സംഭവിക്കുന്നത് ഈ ആഴ്ച പരിചയമില്ലാത്ത രണ്ടുപേര്‍ കൂടി മത്സരത്തില്‍ എത്തിയിട്ടുണ്ട് പിന്നണി ഗാന രംഗത്ത് സജീവമായ സഹോദരിമാര്‍ അമൃതയും അഭിരാമിയുമാണ് പുതിയ ആളുകള്‍.മുന്‍പ് പുറത്തുപോയ സാന്ദ്രയും സുജോയും രഘുവും വീടിനുള്ളിലേക്ക് വീണ്ടും കടന്നു വന്നിട്ടുണ്ട്.

    ഇപ്പോഴിതാ ഇരുവരും വീടും ആളുകളെയും പരിചയിച്ചുവരികയാണ്. ഫസ്റ്റ് ഇംപ്രഷന്‍ അവാര്‍ഡ് നല്കിയാണ് താരങ്ങള്‍ സജീവമായത്. ബിഗ് ബോസ് വീട്ടില്‍ സഹോദരിമാര്‍ ഏറ്റവും കൂടുതല് സമയവും സംസാരിച്ചത് ഡോ. രജിത് കുമാറുമായിട്ടായിരുന്നു. രജിത് പല വിഷയങ്ങളെ ക്കുറിച്ചും ഇരുവരോടും സംസാരിക്കുന്നുണ്ട്. ഇരുകൂട്ടരും ഇത്തരത്തില്‍ സംസാരിക്കുന്നതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റി ധാരണയെ ക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി.

    തന്റെ ലുക്ക് കണ്ടായിരുന്നു ആളുകളുടെ പ്രധാന ജഡ്ജ്‌മെന്റുകള്‍. മുടി താഴ്ത്തിയിടുന്നതും മഞ്ഞ ഗ്ലെയര്‍ ഗ്ലാസ് വയ്ക്കുന്നതും, ലിപ്സ്റ്റിക് ഇടുന്നതുമെല്ലാം കണ്ട് ജാഡയാണെന്നാണ് ജനങ്ങള്‍ തെറ്റിധരിച്ചത്. ഒരു ചിത്രത്തില്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടായി വേഷമിട്ടിരുന്നു. വാര്‍ത്തകളില്‍ താന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടെന്ന് ചേര്‍ത്ത് പല വാര്‍ത്തകളും വന്നു.ഈ കാര്യം ഒരിക്കല്‍ മമ്മൂട്ടിയെ അഭിമുഖം ചെയ്തപ്പോള്‍ പറഞ്ഞിരുന്നുവെന്നും അഭിരാമി കൂട്ടിചേര്‍ത്തു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad