കരിങ്കല്‍ ക്വാറിയില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു
മലപ്പുറം:
പുളിക്കല്‍ ആന്തിയൂര്‍കുന്ന് മൂച്ചിത്തോട്ടം കരിങ്കല്‍ ക്വാറിയില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. ടിവി കോയയുടെ മകള്‍ ആയിഷ റിന്‍ഷ (15), താഴത്തുവീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ നാജിയ ഷെറിന്‍ (13) എന്നിവരാണ് മരിച്ചത്.
രാവിലെ പത്തരയോടെയായിരുന്നു അപകടം. വീട്ടിലേക്ക് കുടിവെള്ളമെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ഇരുവരും ഒളവട്ടൂര്‍ യത്തീംഖാന സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

ليست هناك تعليقات
إرسال تعليق