Header Ads

  • Breaking News

    ചായക്കട നടത്തി 25 രാജ്യങ്ങൾ സന്ദർശിച്ച ദമ്പതികൾ കൊണ്ടുവന്ന ഭക്ഷണത്തിന് നന്ദി പറഞ്ഞ് ലാലേട്ടൻ


    ചായക്കട നടത്തി ദിനംപ്രതി 300 രൂപ നീക്കി വെച്ച് ഇരുപത്തഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച് ലോകശ്രദ്ധ പിടിച്ചു പറ്റിയവരാണ് വിജയൻ – മോഹന ദമ്പതികൾ. കൊച്ചിയിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന ഒരു ചായക്കട നടത്തിയാണ് ഇരുവരും ലോകം കറങ്ങുവാനുള്ള പണം സ്വരുക്കൂട്ടുന്നത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആ ചായക്കടയിൽ മറ്റാരും ജോലിയും ചെയ്യുന്നില്ല. ലോൺ എടുത്ത് ഒരു ട്രിപ്പ് നടത്തിയതിന് ശേഷം മൂന്ന് വർഷം കൊണ്ട് അത് അടച്ചു തീർക്കുന്നതാണ് അവരുടെ പതിവ്. സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങൾ ഇരുവരും ഒന്നിച്ച് ഇതിനകം സന്ദർശിച്ചു.

    ഇരുവരും ലാലേട്ടനെ വീട്ടിൽ വന്ന് സന്ദർശിച്ചത് ഇപ്പോൾ വാർത്തയായിരിക്കുകയാണ്. ലാലേട്ടൻ തന്നെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.

    പരിമിതികളെ തരണം ചെയ്‌ത്‌ കൊച്ചി ഗാന്ധി നഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന സ്ഥാപനം മാത്രം നടത്തി ഇരുപത്തഞ്ചോളം രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ വിജയൻ – മോഹന ദമ്പതികൾ അതിശയപ്പെടുത്തുന്നവർ തന്നെയാണ്. എന്റെ വീട്ടിൽ ഇരുവരുടെയും സാന്നിധ്യം ലഭിച്ചതിനാൽ ഞാനും ഏറെ അനുഗ്രഹീതനാണ്. അതോടൊപ്പം തന്നെ അവർ എനിക്കായി കൊണ്ട് വന്ന ഭക്ഷണവും ഏറെ രുചികരമാണ്. ഇവർ എല്ലാവർക്കും ഒരു പ്രചോദനം തന്നെയാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad