Header Ads

  • Breaking News

    ഡെഡിക്കേഷന്‍ എന്നു പറഞ്ഞാല്‍ ഇതാണ് !!! മെലിഞ്ഞ് മെലിഞ്ഞ് ഇതെങ്ങോട്ടാണെന്ന് ആരാധകര്‍


    നടനായും നിര്‍മ്മാതാവായും സംവിധായകനായും ആരാധകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ് . രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അന്നു തൊട്ടുള്ള യാത്രയുടെ വളര്‍ച്ച ആരാധകര്‍ നോക്കി ക്കാണുന്നത് അദ്ഭുതത്തോടെയാണ്. പുറത്തിറങ്ങിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം അയ്യപ്പനും കോശിയും ആയിരുന്നു.

    ചിത്രം വിജയമായി മുന്നേറി ക്കൊണ്ടിരിക്കുകയാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിനുവേണ്ടി മേക്കോവര്‍ നടത്തിയത് എല്ലാവരും കണ്ടതാണ്. ഇപ്പോഴത്തെ സ്വപ്നപദ്ധതിയായ ആടുജീവിതത്തിനു വേണ്ടിയുള്ള ശാരീരിക തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണെന്ന് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ശരീരഭാരം കുറയ്ക്കുകയും താടിയും മുടിയും നീട്ടി മാസങ്ങളായി താരം നജീബ് എന്ന കഥാപാത്രത്തിനു വേണ്ടി തയ്യാറെടുക്കുകയാണ്.

    മെലിഞ്ഞ് മെലിഞ്ഞ് എങ്ങോട്ട് പോകുന്നു എന്നാണ് ആരാധകര്‍ ചിത്രങ്ങള്‍ കണ്ട് ചോദിക്കുന്നത്. ഇപ്പോഴത്തെ രൂപത്തിലും അവര്‍ ആശങ്കയിലാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് സോഷ്യല്‍ വൈറലാകുന്നത്. ഏകദേശം 30 കിലോയാണ് ചിത്രത്തിനായി കുറച്ചിരിക്കുന്നത്.
    ഇത്തരത്തില്‍ ഒരു സാഹസം എടുക്കാന്‍ താന്‍ ആരെയും നിര്‍ബന്ധിക്കില്ല എന്നും ഇത് വളരെ അപകടകരമായ കാര്യമാണെന്നും താരം ചൂണ്ടിക്കാട്ടി.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad