Header Ads

  • Breaking News

    രണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ ക്ലബ്ബ് വിടാൻ ഒരുങ്ങുന്നു


    ഐഎസ്എല്‍ ആറാം സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ അവസാനിച്ചതോടെ രണ്ട് കളിക്കാര്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നു. 
    ഹാളിചരണ്‍ നര്‍സാരി, മുഹമ്മദ് റാക്കിപ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. വരും സീസണില്‍ ഹൈദരാബാദ് എഫ്‌സിയില്‍ ചേരാനാണ് നര്‍സാരിയുടെ തീരുമാനം. റാക്കിപ്പിനെ മുംബൈ സിറ്റിയും നോട്ടമിട്ടുകഴിഞ്ഞു.
    ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച താരമാണ് നര്‍സാരി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് സീസണില്‍ കളിച്ച താരമാണ് റാക്കിപ്.
    അതേസമയം, അടുത്ത സീസണിലേക്കുള്ള ഒരുക്കം കേരള ബ്ലാസ്‌റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. സന്ദീപ് സിങ്, രോഹിത് കുമാര്‍, പ്രഭ്‌സുഖന്‍ ഗില്‍, ആല്‍ബിനോ ഗോമസ് തുടങ്ങിയ കളിക്കാരുമായി ബ്ലാസ്‌റ്റേഴ്‌സ് ധാരണയിലെത്തിക്കഴിഞ്ഞതായാണ് സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad