മുസ്ലിം ലീഗ് സംഘം ഡൽഹിയിലേക്ക്

മലപ്പുറം: ഡല്‍ഹിയില്‍ കലാപം നടന്ന പ്രദേശങ്ങള്‍ മുസ്ലിം ലീഗ് സംഘം സന്ദര്‍ശിക്കും. പാര്‍ട്ടി നേതൃത്വം ഇത് സംബന്ധിച്ച തീരുമാനമെടുത്തു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ലീഗ് സംഘം കലാപ മേഖലകള്‍ സന്ദര്‍ശിക്കുന്നത്.
ഗുജറാത്ത് മോഡല്‍ കലാപം നടത്താനുള്ള പദ്ധതിയാണ് ബിജെപി ആസുത്രണം ചെയ്യുന്നതെന്നും കലാപം സൃഷ്ടിച്ചെടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
അതേസമയം, വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ വിഷയവുമായി ബന്ധപ്പെട്ടുള്ള ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 55 പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷല്‍ കമ്മിഷണറായി എസ്.എന്‍.ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ليست هناك تعليقات
إرسال تعليق