Header Ads

  • Breaking News

    പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സന്നദ്ധസേന; അംഗങ്ങളാകാം


    കൊടുങ്കാറ്റ്, പേമാരി, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങള്‍ നമുക്ക് ഇനിയും നേരിടേണ്ടി വന്നേക്കാം. ദുരന്തങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിനും അതിജീവനത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും ഫലപ്രദമായ ഒരു ദുരന്ത നിവാരണ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി സാമൂഹിക സന്നദ്ധ സേന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുങ്ങുകയാണ്.
    പ്രകൃതി ദുരന്തങ്ങളില്‍ സഹായം എത്തിക്കുന്നതിനുപരിയായി, ഏതൊരു പ്രാദേശിക പ്രതിസന്ധിയിലും സഹായത്തിനുണ്ടാകുന്ന ഒരു സാമൂഹിക സന്നദ്ധസേനയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ഓരോ നൂറു പേര്‍ക്കും ഒരാള്‍ എന്ന നിലയില്‍ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
    ഈ സേനയിലെ സേവനം പൂര്‍ണമായും സന്നദ്ധ സേവനമായിരിക്കും. 16 വയസു മുതല്‍ 65 വയസു വരെയുള്ള ആരോഗ്യമുള്ള ആര്‍ക്കും ഈ സന്നദ്ധ സേനയുടെ ഭാഗമാകാം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സേവനത്തിനുള്ള പ്രത്യേക സാക്ഷ്യപത്രം നല്‍കുകയും അത് അവരുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിഗണിക്കുകയും ചെയ്യും. സേനയില്‍ ചേരുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും https://sannadham.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad