Header Ads

  • Breaking News

    പയ്യന്നൂരിൽ ഹോട്ടലിൽ പാർക്ക് ചെയ്ത കാറിന് മുകളിൽ മരം പൊട്ടി വീണു വൻ ദുരന്തം ഒഴിവായി



    പയ്യന്നൂർ:
    പയ്യന്നുർ കേളോത്ത് പ്രവർത്തിക്കുന്ന ബാംബൂ ഹോട്ടൽ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്ക് മാവ് പൊട്ടി വീണ് രണ്ടു കാറുകളുടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു..

    ഉച്ച ഭക്ഷണത്തിനായി കുടുംബങ്ങളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേരെത്തുന്ന ഉച്ച സമയത്ത് മരം പൊട്ടി വീഴുമ്പോൾ ആരുമില്ലാതിരുന്നത് വൻ അപകടമാണ് ഒഴിവാക്കിയത്..

    ഭക്ഷണം കഴിക്കാൻ കാർ പാർക്ക് ചെയ്ത് കുടുംബം ഉള്ളിലേക്കു പോയതിന് തൊട്ടു പിറകേയായിരുന്നു വലിയ ശബ്ദത്തോടെ കാറുകൾക്ക് മുകളിലേക്ക് മരം പൊട്ടി വീണത്..പയ്യന്നുർ ഫയർഫോഴ്‌സ് യൂണിറ്റ് സംഭവ സ്ഥലത് എത്തിയിട്ടുണ്ട്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad