Header Ads

  • Breaking News

    റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈ ഫൈ പദ്ധതി ഗൂഗിള്‍ അവസാനിപ്പിക്കുന്നു



    രാജ്യത്ത് മൊബൈല്‍ ഡാറ്റയുടെ ഉപയോഗം വര്‍ധിച്ചതോടെ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈ ഫൈ പദ്ധതി ഗൂഗിള്‍ അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റെയില്‍വേയുമായി സഹകരിച്ച്‌ 2015ലാണ് സൗജന്യ വൈഫൈ പദ്ധതി ഗൂഗിള്‍ ആരംഭിച്ചത്.

    ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളിലും പദ്ധതി അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍ എന്‍.ബി.യു സി.ഇ.ഒ സീസര്‍ ഗുപ്ത അറിയിച്ചു. നിലവില്‍ ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇനി സൗജന്യ പദ്ധതി തുടരേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഗൂഗിള്‍

    ليست هناك تعليقات

    Post Top Ad

    Post Bottom Ad