Header Ads

  • Breaking News

    നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു



    ബംഗളൂരു: ഗുണ്ടല്‍പേട്ടിന് സമീപം നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറി യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് സ്വദേശി ശങ്കര്‍ രാമകൃഷ്ണന്‍ (28) ആണ് മരിച്ചത്.

     ബുധനാഴ്ച രാവിലെ 9.30 ഒാടെയാണ് അപകടമുണ്ടായത്.  ബംഗളൂരു ഇന്‍ഫോസിസില്‍ എന്‍ജിനീയറായ ശങ്കര്‍ അവധിക്കു നാട്ടില്‍വന്ന്, ബംഗളൂരുവിലേക്ക് തിരിച്ചു പോകുന്നതിനിടെയാണ് കാറപകടമുണ്ടായത്.

    ശങ്കര്‍ ഒാടിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക രജിസ്ട്രേഷനിലുള്ള ചരക്കു േലാറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ശങ്കറിനെ ഗുണ്ടല്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad