Header Ads

  • Breaking News

    എ.എസ്.ഐയുടെ കൊലപാതകം; തെളിവെടുപ്പ് ഇന്ന്



    തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് എ.എസ്.ഐ വിന്‍സെന്റിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ ഇന്ന് തമിഴ്‌നാട് കുഴിത്തറ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും. പ്രതികളായ തൗഫീഖിനെയും ഷമീമിനെയുമാണ് ഹാജരാക്കുക. എഎസ്‌ഐ വെടിയേറ്റ് മരിച്ച ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് പൊലീസ് ഇവരെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തും.

    കര്‍ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന് തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നീ മുഖ്യപ്രതികളെ പിടികൂടിയത്. ഇവരെ കഴിഞ്ഞ ദിവസം ബംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് തമിഴ്‌നാട് ക്യു ബ്രാഞ്ചിന് കൈമാറിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad