പണിമുടക്കിൽ പങ്കെടുത്താല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.
നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
പണിമുടക്കിൽ പങ്കെടുക്കുന്നതും അതിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നതും 1964 സിസിഎസ് പെരുമാറ്റ ചട്ടങ്ങളുുടെ ലംഘനമാണെന്ന് സർക്കാർ വ്യക്തമാക്കി.
പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ ശന്പളവും അലവൻസുകളും പിടിച്ചുവയ്ക്കുന്നതുൾപ്പെടെയുള്ള അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്നും കേന്ദ്ര സർക്കാർ ഓർമിപ്പിക്കുന്നുണ്ട്.
ليست هناك تعليقات
إرسال تعليق