‘ZODURY’ സൂപ്പർ ഫോട്ടോഷൂട്ടുമായി നീരജ് മാധവ് [PHOTO]

നീരജ് മാധവ് കൂടി പങ്കാളിയായ ‘ZODURY’ എന്ന ക്ലാസിക് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായ അഭിജിത്ത് എസ് കെയാണ് ചിത്രം പകർത്തിയിരിക്കുന്നത്. മോഡലായ ആഷ്‌ലിൻ വർഗീസ്, ബാംഗ്ലൂരിൽ യോഗ ഇൻസ്ട്രക്ടറായ ഫാത്തിമ, ഡെന്റിസ്റ്റായ ഖസൽ എന്നിവരും ഫോട്ടോഷൂട്ടിൽ അണിനിരക്കുന്നു. ഹീനയാണ് സ്റ്റൈൽ നിർവഹിച്ചിരിക്കുന്നത്. ആസാദ് റഹ്‌മാൻ കോസ്റ്റ്യുംസ് ഒരുക്കിയിരിക്കുന്നു. ബാംഗ്ലൂരാണ് ലൊക്കേഷൻ. ഗൗതമന്റെ രഥമാണ് റിലീസിന് ഒരുങ്ങുന്ന നീരജിന്റെ പുതിയ ചിത്രം. ദി ഫാമിലി മാൻ എന്ന വെബ് സീരീസിലെ നീരജിന്റെ പ്രകടനവും ഏറെ കൈയ്യടി നേടിയിരുന്നു.
ليست هناك تعليقات
إرسال تعليق