Header Ads

  • Breaking News

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍


    തളിപ്പറമ്പ്: 
    പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതിയില്‍പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.
    കാഞ്ഞിരങ്ങാട്ടെ തങ്കച്ചന്‍ (60) നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്‌നകുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് തങ്കച്ചനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
    ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും കേസെടുത്തു.കോടതിയില്‍ ഹാജരാക്കിയ തങ്കച്ചനെ റിമാന്‍ഡ് ചെയ്തു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad