Header Ads

  • Breaking News

    വഴിയാത്രക്കാരനെ ഇടിച്ചുവിഴ്‌ത്തി നിര്‍ത്താതെ പോയ കാറില്‍നിന്ന് പൊലീസ് പിടികൂടിയത് 1.45 കോടിയുടെ കുഴല്‍പണം


    കണ്ണൂര്‍: 
    വഴിയാത്രക്കാരനെ ഇടിച്ചുവിഴ്‌ത്തി നിര്‍ത്താതെ പോയ കാറില്‍നിന്ന് പൊലീസ് പിടികൂടിയത് 1.45 കോടിയുടെ കുഴല്‍പണം. 

    നീലേശ്വരത്ത് വച്ചാണ് ഒരാളെ ഇടിച്ചുവീഴ്‌ത്തി കാറിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ് മറ്റിടങ്ങളിലേക്ക് വിവരം നല്‍കി. തുടര്‍ന്ന് വളപട്ടണം പാലത്തില്‍ വെച്ച്‌ ഹൈവേ പൊലീസിന്റെ സഹായത്തോടെയാണ് വളപട്ടണം സിഐ എം കൃഷ്ണനും എസ്‌ഐ വിജേഷും സംഘവും കാര്‍ പിടികൂടിയത്.

    ജാര്‍ഖണ്ഡ് രജിസ്‌ട്രേഷനുള്ള കാറില്‍ മഹാരാഷ്ട്ര സ്വദേശികളായ കിഷോര്‍(45), സാഗര്‍(21) എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെ വളപട്ടണം സ്റ്റേഷനിലേക്കു മാറ്റി കാര്‍ പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കസ്റ്റംസിന്റെ സന്ദേശം പൊലീസിനു ലഭിക്കുന്നത്. 

    ഈ വിവരം ലഭിച്ചതോടെ കാര്‍ പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലാണ് 1.45 കോടി രൂപ പിടികൂടിയത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ കൊണ്ടുവന്ന സര്‍ണം വില്‍പ്പന നടത്തിയതായാണ് സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad