Header Ads

  • Breaking News

    മാടായിപ്പാറയിൽ വീണ്ടും തീപിടുത്തം


    പഴയങ്ങാടി :
    മാടായിപ്പാറയിൽ ഗവ. ഐടിഐ യ്ക്ക് സമീപം തവരത്തടത്തിൽ വൻ അഗ്നിബാധ. വ്യാഴാഴ്ച വൈകിട്ട്‌ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഏക്കർ പ്രദേശത്തെ പുൽമേടുകൾ അഗ്നിക്കിരയായി. കനത്ത ഉഷ്ണക്കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു. പഴയങ്ങാടി പൊലീസിന്റെയും പയ്യന്നൂർ ഫയർഫോഴ്സിന്റെയും സമീപവാസികളുടെയും മണിക്കുറുകളുടെ പ്രയത്നഫലമായാണ് തീ അണക്കാനായത്. 








    സാമൂഹ്യവിരുദ്ധരാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് കരുതുന്നതായി നാട്ടുകാർ പറയുന്നു. ഒരു മാസംമുമ്പും മാടായിപ്പാറയിൽ വൻ അഗ്നിബാധയുണ്ടായിരുന്നു. 
    പ്രദേശത്ത്‌ ഫയർഫോഴ്സ് കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad