Header Ads

  • Breaking News

    ഓണ്‍ലൈനിലൂടെ ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ..? കേരള പൊലീസിന്റെ ഈ നമ്പരുകളില്‍ അറിയിക്കൂ


    ഓണ്‍ലൈനിലെ ചതിക്കുഴികളെയും ഭീഷണികളെയും കരുതലോടെ നേരിടണമെന്ന് പൊലീസ്. ഓണ്‍ലൈനിലൂടെയുള്ള ഭീഷണിപ്പെടുത്തലുകളും വെല്ലുവിളികളും ഏറെ ആശങ്കയും കടുത്ത മാനസിക സംഘര്‍ഷങ്ങളും സൃഷ്ടിച്ചേക്കാം. ഇത്തരം അവസരങ്ങളില്‍ തളര്‍ന്നുപോകാതെ സധൈര്യം നേരിടുവാന്‍ സന്നദ്ധരാകണം. സംഘര്‍ഷം നേരിടുമ്പോള്‍ അവ ഉള്ളിലൊതുക്കാതെ വേണ്ടപ്പെട്ടവരുടെ സഹായം തേടാന്‍ മടിക്കരുത്.
    ഭീതിക്ക് വശംവദരാകരുത്. സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടണം. ചാറ്റുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ തുടങ്ങിയ ലഭ്യമായ തെളിവുകള്‍ നഷ്ടപ്പെടാതെ നോക്കണം. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് പ്രശ്‌നം ഗുരുതരമാക്കാനേ സഹായകരമാകൂ. ഓണ്‍ലൈന്‍ ഭീഷണികള്‍ക്കെതിരെ സധൈര്യം നിയമപരമായി മുന്നോട്ട് പോകുമ്പോള്‍ തീര്‍ച്ചയായും ശത്രുക്കള്‍ പതറും. അതിനാല്‍ പൊലീസ് സഹായം തേടാന്‍ മടിക്കേണ്ട. പരാതികള്‍ നല്‍കാനുള്ള ഹെല്‍പ് ലൈന്‍ നമ്പരുകള്‍
    ബോധിനി : 8891320005
    ക്രൈം സ്റ്റോപ്പര്‍ : 1090
    ചൈല്‍ഡ് ലൈന്‍ : 1098
    ഇമെയില്‍: office@bodhini.in
    വെബ്: www.bodhini.in
    ഫേസ്ബുക്ക്: www.fb.com/BodhiniHelp/


    ليست هناك تعليقات

    Post Top Ad

    Post Bottom Ad