Header Ads

  • Breaking News

    ആലക്കോടും ശിവപുരത്തും കെ എസ് ഇ ബി സബ്ഡിവിഷനുകള്‍ സ്ഥാപിക്കും: മന്ത്രി


    കണ്ണൂര്‍ : 
    വൈദ്യുതി ബോര്‍ഡിന്റെ ജില്ലാതല അദാലത്ത് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യ്തു. തളിപ്പറമ്പ് ഡിവിഷന്‍ വിഭജിച്ച് ആലക്കോടും ഇരിട്ടി വിഭജിച്ചു ശിവപുരത്തും കെഎസ്ഇബി സബ് ഡിവിഷന്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഈ വര്‍ഷം പവര്‍കട്ടോ, ലോഡ് ഷെഡിങ്ങോ ഉണ്ടാവില്ലെന്നും. 

    ഊര്‍ജക്ഷാമം നേരിട്ടാലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പ്രസരണ നഷ്ടം കൂടാതെ വൈദ്യുതി വാങ്ങാന്‍ നമുക്ക് കഴിയുമെന്നും. കൂടംകുളം ലൈന്‍ യാഥാര്‍ഥ്യമായതോടെയാണു ഈ സാധ്യതയെന്നു മന്ത്രി പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണം നടക്കുമ്പോഴും 30 ശതമാനം മാത്രമാണു സംസ്ഥാനത്ത് ഉത്പാദനം നടക്കുന്നത്. ബാക്കി 70 ശതമാനവും വാങ്ങിയാണ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നത്.

    ഇതിനു പരിഹാരമായാണു സൗരോര്‍ജ്ജ രംഗത്തു സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇടുക്കിയില്‍ പുതിയൊരു പവര്‍ഹൗസ് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അദാലത്തില്‍ പരിഗണിച്ച 1029 പരാതികളില്‍ 852 എണ്ണം തീര്‍പ്പാക്കി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ഐടി ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ പി.കുമാര്‍, വൈദ്യുത ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി.ശിവദാസന്‍, ചെയര്‍മാന്‍ എന്‍.എസ്.പിള്ള, നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനിയര്‍ ആര്‍.രാധാകൃഷ്ണന്‍, പി.പി.ദിവാകരന്‍, സി.എച്ച്.പ്രഭാകരന്‍, മുഹമ്മദ് പറക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad