മാതൃഭൂമിയുടെ സിഎഎ വാർത്ത വ്യാജം: സംസ്ഥാന സർക്കാർ ഒരു അപേക്ഷയും പുറത്തിറക്കിയിട്ടില്ല
തിരുവനന്തപുരം:
കേരളത്തിൽ പൗരത്വ ഭേദഗതി നിയമ രജിസ്‌ട്രേഷൻ തുടങ്ങിയെന്ന മാതൃഭൂമി വാർത്ത വ്യാജം. രജിസ്‌ട്രേഷനുള്ള ഒരു അപേക്ഷയും പുറത്തിറക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനുള്ള ഒരു നടപടിയും ചെയ്‌തിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ വെബ്‌സൈറ്റിൽ അപേക്ഷ നൽകി അതിന്റെ പ്രിന്റ് കലക്‌ടറേറ്റിൽ കൊടുക്കുകയാണ് ചെയ്‌തിട്ടുള്ളത്. അതിൽ സംസ്ഥാന സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല. അപേക്ഷ കലക്‌ടറേറ്റിൽ സ്വീകരിച്ചിട്ടില്ലെന്ന് എഡിഎമ്മും അറിയിച്ചു.
കണ്ണൂരിൽ പാകിസ്ഥാൻ പൗരത്വമുള്ള ദമ്പതികളുടെ മകൻ അപേക്ഷ നൽകി എന്ന തരത്തിലാണ് മാതൃഭൂമി വ്യാജവാർത്ത പ്രചരിപ്പിച്ചത്.

ليست هناك تعليقات
إرسال تعليق