പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭത്തിന് ഉപയോഗിച്ച ആൾ പിടിയിൽ
കക്കാടം പൊയിൽ റിസോർട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭത്തിനു ഉപയോഗിച്ച കേസിൽ വയനാട് സ്വദേശിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബത്തേരി മടക്കിമല സ്വദേശി ഇല്യാസിനെയാണ് (34 ) റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കർണാടക സ്വദേശിനി ഫർസാനയുടെ സംഘത്തിലെ കണ്ണിയാണു ഇയാളെന്നു പൊലീസ് പറഞ്ഞു.
നേരത്തെ പെൺകുട്ടിയെ കൊണ്ടുവന്ന് ടൂറിസ്റ്റ് ഹോമിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുഖ്യപ്രതിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തിരുന്നു. പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന പെൺവാണിഭ റാക്കറ്റിൽപ്പെട്ട കർണാടക സ്വദേശിനി ഫർസാന (35)യാണ് അറസ്റ്റിലായത്.കൂടരഞ്ഞി കക്കാടംപൊയിൽ കരിമ്പിലെ ഹിൽവ്യൂ റിസോർട്ടിൽ 2019 ഫെബ്രുവരി 12-നാണ് പെൺകുട്ടിയെ എത്തിച്ചത്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ബാലത്സംഗം ചെയ്ത സംഭവത്തിലാണ് കേസ്. ഫർസാന കുട്ടിയെ ഇവിടെ താമസിപ്പിച്ച് മറ്റ് നിരവധിപ്പേർക്ക് കാഴ്ചവെച്ചതായും പറയുന്നു.
പ്രദേശവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് നേരത്തേ മൂന്നുപേർ പിടിയിലായത്. തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെയാണ് കേസ് ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറിയത്. പിന്നീട് ബലാത്സംഗത്തിന്റെ ഇര എന്ന നിലയിൽ പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കി. കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ ഭ്രൂണ പരിശോധനയിൽ പിടിയിലായ നിസാർ ബാബുവാണ് ഗർഭത്തിന്റെ ഉത്തരവാദിയെന്ന് കണ്ടെത്തുകയും ചെയ്തു. റിസോർട്ട് പോലീസ് വളഞ്ഞപ്പോൾ ഓടുന്നതിനിടയിൽ കല്ലുവെട്ട് കുഴിയിൽ വീണപ്പോഴാണ് ഇയാൾ പോലീസ് പിടിയിലായത്.

ليست هناك تعليقات
إرسال تعليق