Header Ads

  • Breaking News

    റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തില്‍ തീപിടുത്തം; പതിനഞ്ച് ഏക്കര്‍ സ്ഥലത്തെ പുല്‍മേട് കത്തിനശിച്ചു



    കാഞ്ഞങ്ങാട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ തീപിടുത്തം പരിഭ്രാന്തി പരത്തി.റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിനയുടുത്ത വനംവകുപ്പിന്റെ മരുതോം സെക്ഷന്‍ പരിധിയിലുള്ള 15 ഏക്കര്‍ സ്ഥലത്തെ പുല്‍മേടാണ് കത്തിനശിച്ചത്. അതിനിടെ സ്ഥലത്തെത്തുന്ന നായാട്ടു സംഘം തീ കായാനുണ്ടാക്കുന്ന കൂനകളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് വനപാലകര്‍ രാത്രി തന്നെ പ്രദേശത്തെത്തി തീ അണച്ചിരുന്നു. എന്നാല്‍പിറ്റേന്ന് രാവിലെ വീണ്ടും പ്രദേശത്തു നിന്നും ഉയരുന്നത് കണ്ടു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ വീണ്ടും സ്ഥലത്തെത്തി തീ അണയ്ക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ അണക്കാനായത്. വിനോദസഞ്ചാരികള്‍ എത്തുന്ന ഹില്‍സ്റ്റേഷനു താഴെയുള്ള പ്രദേശമാണിത്. . പ്രദേശത്ത് ഇടയ്ക്കിടെ മഴ പെയ്തു കൊണ്ടിരിക്കുന്നതിനാല്‍ പുല്‍മേട്ടില്‍ തളിരിലകള്‍ ധാരാളമുണ്ട്. ഇവ തിന്നാനായി മാന്‍ കൂട്ടങ്ങള്‍ക്ക് എത്താറുണ്ട്. ഇവയെ ലക്ഷ്യമിട്ടാണ് നായാട്ടുകാര്‍ എത്തുന്നതെന്നാണ് നാട്ടുകാരുടെ സംശയം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad