ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധം ശക്തമാകുന്നു; കേരളത്തിൽ 17 ന് ഹർത്താൽ

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യം മുഴുവൻ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലിം സംഘടനകളുടെ സംയുക്ത സമിതി ഡിസംബർ 17ന് ഹര്‍ത്താല്‍ ആചരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുമ്ബോള്‍ അതിനെതിരെ ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന് സംഘടനകള്‍ അറിയിച്ചു.
ليست هناك تعليقات
إرسال تعليق