ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതകം ചോര്‍ന്നു; ജനങ്ങളെ ഒഴിപ്പിക്കുന്നു
കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതക ടാങ്കർ അപകടത്തിൽപ്പെട്ട് വാതകം ചോർന്നു. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മംഗലാപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും പോലീസും ചേർന്ന് താത്കാലികമായി ചോർച്ച അടച്ചെങ്കിലും അപകട സാധ്യത കണക്കിലെടുത്ത് പരിസരവാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.

ليست هناك تعليقات
إرسال تعليق