Header Ads

  • Breaking News

    വാഹനപകടം ചെറുകുന്നിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു ഇടിച്ച വാഹനം നിർത്താതെ പോയി


    ചെറുകുന്ന് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് സമീപം വാഹനപകടം ബൈക്ക്‌യാത്രക്കാരൻ മരണപെട്ടു. കെ കണ്ണപുരം ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന എ പി അബൂബക്കർ(60)ആണ് മരണപ്പെട്ടത്.  രാത്രി 9:00 നാണ് സംഭവം കണ്ണപുരം പൂമാലക്കാവിനു  സമീപം താമസിക്കുന്ന പരേതനായ മൂസ ഹാജിയുടെയും മറിയുമ്മയുടെയും മകനാണ് ഭാര്യ സക്കീന യെ  പരിക്കുകളോടെ ചെറുകുന്ന് കോൺവെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
     ചെറുകുന്ന് കൊവ്വപ്പുറത്ത് നിന്നും  കണ്ണപുരത്തെ വീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ പഴയങ്ങാടി ഭാഗത്തു നിന്നും വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അബൂബക്കർ കണ്ണൂരിൽ നിന്നും മുട്ടത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിനടിയിൽപ്പെടുകയായിരുന്നു ഓടി കൂടിയ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കെ  കണ്ണപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad