തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ആശുപത്രിക്ക് സമീപത്ത്നിന്നും മാരുതി ആൾട്ടോ കാർ രണ്ട് സ്ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തൃച്ചംബരം സ്വദേശിനിയായ പള്ളേൻ വീട്ടിൽ റീന, ചിന്മയ വിദ്യാലയത്തിന് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഗീത എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗീതയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റീനസഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം നടന്നത്.

ليست هناك تعليقات
إرسال تعليق