പഴയങ്ങാടി പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിലെ പ്രതി പിടിയിൽ
പഴയങ്ങാടി പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിലെ പ്രതി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍. മാട്ടൂല്‍ സെന്ററിലെ കടപ്പുറത്ത് വീട്ടില്‍ കൊച്ചേന്റവിടെ നിസാര്‍ 32നെയാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. 2013ല്‍ പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിന് സമീപം നിസാര്‍ ഓടിച്ച വാഹനം ഇടിച്ച് പുതിയങ്ങാടി സ്വദേശി മരിച്ച കേസിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പയ്യന്നൂര്‍ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഇദ്ദേഹം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരവെ ഇന്ന് പുലര്‍ച്ചയോടെയാണ് എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായത്.

ليست هناك تعليقات
إرسال تعليق