Header Ads

  • Breaking News

    ധർമ്മടത്ത് കൂട്ടുകാർക്കൊപ്പം പുഴക്കരയിലിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു ; ഒരാൾക്ക് പരിക്ക്



    തലശേരി: കൂട്ടുകാർക്കൊപ്പം പുഴക്കരയിലിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു.പാലയാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം  സാഫല്യത്തിൽ പ്രബി ലേഷാണ് (24) മരണപ്പെട്ടത്.  സന്ധ്യയോടെയായിരുന്നു സംഭവം. പ്രബിലേഷിനൊപ്പമുണ്ടായ സുഹൃത്ത് അപ്പു എന്ന ആദർശിന് (25 ) പൊള്ളലേറ്റു. മിന്നലേറ്റ് ദേഹമാസകലം കരുവാളിച്ചു വീണ പ്രബിലേഷിനെയും ആദർശിനെയും ഉടൻ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പ്രഥമ ശുശ്രൂഷ ലഭിക്കും മുൻപെ പ്രബിലേഷ് മരണപ്പെട്ടിരുന്നു. പൊള്ളലേറ്റ ആദർശ് തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. മേലൂരിലെ കേളംകണ്ടി പ്രകാശന്റെയും അണ്ടലൂർ താഴെക്കാവ് അംഗൻവാടിയിലെ ജീവനക്കാരി ബിന്ദുവിന്റെയും മകനാണ് മരണപ്പെട്ട പ്രബിലേഷ്.-സഹോദരി പ്രവ്യ – മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad