കണ്ണൂരിൽ എട്ടു വയസ്സുകാരന്‍ ജീപ്പിടിച്ച് മരിച്ചു
കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ എട്ടു വയസ്സുകാരന്‍ ജീപ്പിടിച്ച് മരിച്ചു. തയ്യില്‍ കുറുവ റോഡിലെ നിതാല്‍ ഹൗസില്‍ സഹീര്‍ ഷറിന്‍ ദമ്പതികളുടെ മകന്‍ അയന്‍ സാഹീറാണ് മരിച്ചത്.
വീടിനു തൊട്ടടുത്ത കടയിലേക്ക് പോകവെ ഇന്നു രാവിലെ ആണ് അപകടം. കുട്ടിയുടെ ദേഹത്ത് കൂടി ജീപ്പിന്റെ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ ജില്ലാ ആശുപത്രിയിലും ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂരിലെ റിംസ് സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിയാണ്.

ليست هناك تعليقات
إرسال تعليق