Header Ads

  • Breaking News

    തളിപ്പറമ്പിൽ പണം വാങ്ങി ലൈസന്‍സും ആര്‍.സിയും നൽകാമെന്ന് പറഞ്ഞ് മുങ്ങിയ ഏജന്റ് പിടിയിൽ



    തളിപ്പറമ്പ്:
    തളിപ്പറമ്പ് കേന്ദ്രീകരിച്ച് ലൈസന്‍സും ആര്‍.സിയും നല്‍കുന്ന ഡ്രൈവിങ് സ്‌കൂളിലെ ഏജന്റ് കസ്റ്റഡിയില്‍. ബക്കളം കാനൂലിലെ ടി. മഹേഷ് (37) ആണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ നിരവധി പേരില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയിരുന്നു. പിന്നീട് പഴയങ്ങാടി ചെങ്ങലിലെ ഭാര്യ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ അന്വേഷിച്ച് വന്നപ്പോഴാണ് മുങ്ങിയതായി അറിയുന്നത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനകം നിരവധി പേരെ ഇയാള്‍ പറ്റിച്ചതായി വിവരമുണ്ട്. ഇപ്പോള്‍ മരപ്പണിയെടുക്കുന്ന ഇയാള്‍ വീട്ടില്‍ നിന്നും ലൈസന്‍സ് നല്‍കുന്നതിനുള്ള കാര്യങ്ങള്‍ നടത്തുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad