കാസർഗോഡിൽ റോഡ് ഭൂമിയിലേക്ക് താഴ്ന്നു
കനത്ത മഴയിൽ കാസർഗോഡ് കുമ്പളയിൽ റോഡ് ഭൂമിയിലേക്ക് താഴ്ന്നു. ഇതിനെ തുടർന്ന് കുമ്പള കൊടിയമ്മ വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇവിടെയുള്ള കൾവേർട്ട് കനത്ത മഴയിൽ ഒഴുകിപ്പോയതാണ് റോഡ് താഴ്ന്നു പോകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. അതെസമയം ജില്ലയിൽ നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം; കാസർഗോഡ് വാർത്ത.

ليست هناك تعليقات
إرسال تعليق