Header Ads

  • Breaking News

    പയ്യന്നൂരിൽ കെ എസ് ആർ ടി സി ബസ്സ് ബൈക്കിലിടിച്ച് രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്


    ദേശീയപാതയിൽ കണ്ടോത്ത് കെ. എസ്. ആർ. ടി. സി ബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതരപരിക്ക്. കണ്ടോത്ത് ഹീറോ ഹോണ്ട ഷോറൂമിന് സമീപത്താണ് അപകടം . പിലാത്തറ സി. എം നഗറിലെ കെ. എൻ റിനോയ് പിലാത്തറയിലെ പടിവാതുക്കൽ എബിൻ ജോസഫ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരിയാരം കാരക്കുണ്ടിലെ അപ്ലൈഡ് സയൻസ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികളാണ് ഇരുവരും. അവധിദിനമായതിനാൽ കാസർകോട്ടെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ കരിവെള്ളുർ ഭാഗത്തുനിന്നും പയ്യന്നുരിലേക്ക് വരികയായിരുന്ന കെ. എസ്. ആർ. ടി. സി ബസ്സ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad