Header Ads

  • Breaking News

    പയ്യോളിയില്‍ വാഹനാപകടത്തില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു


    പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് ഫായിസ്, പേരാമ്പ്ര സ്വദേശി വിജയന്റെ മകൻ വിഷ്ണു എന്നിവരാണ് മരിച്ചത്.
    ഇന്ന് പുലര്‍ച്ചെ പയ്യോളി അയനിക്കാട് വെച്ചാണ് അപകടം. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
    ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ചൈനയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മരിച്ച രണ്ട് പേരും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad