Header Ads

  • Breaking News

    തളിപ്പറമ്പിൽ മൊബെൽ ഷോപ്പിന്റെ ഭിത്തി തുരന്ന് കവർച്ച : മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടു


    മൊബെൽ ഷോപ്പിന്റെ ഭിത്തി തുരന്ന് കവർച്ച. മൊബെൽ ഫോണും, പണവും നഷ്ടപ്പെട്ടു. മറ്റൊരു ഷോപ്പിൽ കവർച്ചാ ശ്രമവും നടന്നു. തളിപ്പറമ്പ മാർക്കറ്റ് റോഡിൽ മൾട്ടി മൊബെൽ ഷോപ്പിന്റെ ചുമര് തുരന്നാണ് മോഷണം നടന്നത്. ആയിരം രൂപ വിലവരുന്ന ആറ് മൊബെൽ ഫോണും, അയ്യായിരം രൂപയുമാണ് മോഷണം പോയത്. ചില ഫോണിന്റെ കവറുകൾ പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏണി പടിയോട് ചേർന്ന് ഉള്ള ഭിത്തിയാണ് തുരന്നത്. കടയുടെ ഏറ്റവും പുറക് വശത്ത് വച്ചിരുന്ന ഫോണാണ് മോഷണം പോയത്. മെയിൽ റോഡിൽ താമസിക്കുന്ന ജുനൈദിന്റെതാണ് കട. മോഷണം നടന്ന കടയുടെ സമീപത്താമുള്ള മറ്റൊരു മൊബെൽ കട യായ സലാലയുടെ കടയിലും മോഷണ ശ്രമം നടന്നു. മെയിൽ റോഡിൽ താമസക്കാരനായ സലിമിന്റെ കടയുടെ മുൻവശത്ത് വച്ച കൗണ്ടർ നീക്കി അതിന്റെ വലിപ്പെല്ലാം പുറത്ത് എടുത്തിട്ട നിലയിലാണ്. ഷട്ടർ പൊളിക്കാനുള്ള ശ്രമത്തിനാടെ അരെങ്കിലും വന്നതാവാം ശ്രമം ഉപേക്ഷിക്കാൻ കാരണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad