സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ചെറുവത്തൂർ തുരുത്തിയിലെ പി.കെ.സുനിൽകുമാർ (21), കണ്ടോത്ത് പങ്ങടത്തെ കെ.വി.ശോഭിത്ത് (24) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ കണ്ടോത്ത് ദേശീയപാതയിൽ ബജാജ് ഷോറൂമിന് സമീപത്തായിരുന്നു അപകടമുണ്ടായത്. ഇവരെ പയ്യന്നൂർ സഹകരണ ആസ്പത്രിയിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശോഭിത്തിനെ പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

ليست هناك تعليقات
إرسال تعليق