Header Ads

  • Breaking News

    കണ്ണൂരിൽ ഇരുപതിലേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു


    കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം. ഇരുപതിലേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റു.
    വെള്ളിയാഴ്ചയാണ് ജില്ലാ ആശുപത്രി പരിസരത്തെ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റത്. 
    അഞ്ച് കണ്ടി, കന്റോൺമെന്റ്, കിലാശ്ശി, എന്നി മേഖലകളിൽ തെരുവുനായയുടെ ആക്രമണമുണ്ടായി. ബസ് കാത്തു നിന്നവരും കാൽനട യാത്രക്കാരുമാണ് ആക്രമണത്തിനിരയായത്. കാലിനാണ് കൂടുതൽ പേർക്കും കടിയേറ്റത്.പതിനൊന്ന് വയസുള്ള ഒരു കുട്ടിക്കും തെരുവുനായയുടെ കടിയേറ്റു.
    പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അക്രമാകാരിയായ നായയെ നാട്ടുകാർ തന്നെ തല്ലിക്കൊന്നു. പ്രദേശത്ത് വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതാണ് തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad