Header Ads

  • Breaking News

    നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.



    അഞ്ചരക്കണ്ടി+
     നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ വണ്ണാന്റ മെട്ടയിലെ സുരേന്ദ്രനാണ് (5O) പരിക്കേറ്റത്.തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ
    ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    ചൊവ്വാഴ്ച രാത്രി എട്ടിനാണ് അപകടം.
    അഞ്ചരക്കണ്ടി- തലശേരി റോഡിൽ ചാമ്പാട് ഓയിൽ മില്ലിന് സമീപത്ത് സാധനങ്ങൾ കയറ്റാൻ ലോറി നിർത്തിയിട്ടിരുന്നു. പിൻഭാഗത്തെ സിഗ്നൽ ലൈറ്റ് മറഞ്ഞിരുന്നതിനാൽ ലോറി നിർത്തിയിട്ടത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതാണ് അപകടകാരണമെന്ന് പരിസരവാസികൾ പറഞ്ഞു. 
    കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി ലോറിയും ലോറി ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad