Header Ads

  • Breaking News

    പഴയങ്ങാടിa പൊലീസ് സ്റ്റേഷന് സമീപം ബി. അബ്ദുൽ ഹലിമിന്റെ ഉടമസ്ഥതയിലുളള പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണ ശ്രമം.


    പഴയങ്ങാടി:
    പൊലീസ് സ്റ്റേഷന് സമീപം ബി. അബ്ദുൽ ഹലിമിന്റെ ഉടമസ്ഥതയിലുളള പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണ ശ്രമം. ഇന്നലെ വീട്ടുടമയുടെ മരുമകൻ വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ മുൻ ഭാഗത്തെ വാതിൽ പൊളിച്ചനിലയിലാണ് താഴത്തെ നിലയിലെ കിടപ്പ് മുറികളിലൊന്നിലെ അലമാര തുറന്നിട്ട നിലയിലും ഇതിന് സമീപത്തെ കട്ടിലിൽ വിദേശ നിർമിതമായ ചോക്ലേറ്റുകൾ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

    ബാക്കിയുളള ചോക്ലേറ്റ് മുറിയിൽ ഉപേക്ഷിച്ച നിലയിലുമാണ്. വിലപിടിപ്പുളള വാച്ച് ഉൾപ്പടെയുളളസാധനങ്ങൾ വീട്ടിലെ മറ്റ് അലമാരകളിൽ ഉണ്ടായിരുന്നുവെങ്കിലും ഇവയൊന്നും മോഷണം പോയില്ല. ഷെഡിൽ ഉണ്ടായിരുന്ന കാർ കടത്തികൊണ്ട് പോകാൻ ശ്രമം നടത്തിയെങ്കിലും പ്രധാന ഗേറ്റ് തുറക്കാൻ കഴിയാത്തത് കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad